
അമ്പലപ്പുഴ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ പെൻഷൻ ട്രഷറിക്ക് മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വാമദേവ് അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. ബാലൻ ഉണ്ണിത്താൻ, എസ്. സന്തോഷ് കുമാർ, വി.ആർ. അശോകൻ, റ്റി.ആർ. ബാഹുലേയൻ, വിജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ക്ഷാമാശ്വാസ , പെൻഷൻ പരിഷ്കരണ കുടിശ്ശിക പ്രാബല്യം നഷ്ടമാകാതെ ഉടൻ അനുവദിക്കുക, 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണ നടപടികൾ സ്വീകരിക്കുക, മെഡിസെപ് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏല്പിച്ച് ഫലപ്രദമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്. തിരുവനന്തപുരത്ത് എ.നിസാറുദീനും, കൊല്ലത്ത് സുകേശൻ ചൂലിക്കാടും, പത്തനംതിട്ടയിൽ ആർ. ശരത് ചന്ദ്രൻ നായർ, ഇടുക്കിയിൽ ആർ. റജി, എറണാകുളത്ത് ജി. മോട്ടിലാൽ, തൃശൂരിൽ പി.റ്റി.സണ്ണി, പാലക്കാട് കെ.വി. ദേവദാസ്, മലപ്പുറത്ത് കെ.വി. ശങ്കർ ദാസ്, വയനാട് എം.എം. മേരി, കോഴിക്കോട് യൂസഫ് കോറോത്ത്, കണ്ണൂർ എം. മഹേഷ്, കാസറഗോഡ് കുഞ്ഞിക്കണ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.