കായംകുളം: കൗമാര കാലപൂരത്തിന് കായംകുളത്തിന്റെ മണ്ണിൽ ഇന്ന് കൊടിയിറക്കം. കഴിഞ്ഞ നാലുരാപ്പകലുകളിൽ കായംകുളത്തെ കലാസ്വാദക‌ർക്ക് നവ്യാനുഭവം പകർന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ

662​ ​പോ​യി​ന്റോ​ടെ​ ചേർത്തല​ ​ഉ​പ​ജി​ല്ല​ ​മു​ന്നി​ലെ​ത്തി. 659​ ​പോ​യി​ന്റോ​ടെ​ ​മാ​വേ​ലി​ക്ക​ര​ ​ഉ​പ​ജി​ല്ല​ ​തൊ​ട്ടു​പി​ന്നി​ലു​ണ്ട്.​ ​തുറവൂർ 651 ഉം ചെങ്ങന്നൂരും​ കായംകുളവും 636 പോയിന്റുകൾ വീതവും കരസ്ഥമാക്കിയിട്ടുണ്ട്.

​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​മാ​ന്നാ​ർ​ ​എ​ൻ.​എ​സ് ​ബോ​യ്സ് ​എ​ച്ച്.​എ​സ്.​എ​സ് 236​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തും​ ​ഹ​രി​പ്പാ​ട് ​ഗ​വ.​ജി.​എ​ച്ച്.​എ​സ്.​എ​സ് 160​ ​പോ​യി​ന്റു​മാ​യി ര​ണ്ടാം​ ​സ്ഥാ​ന​ത്തും തു​റ​വൂ​ർ​ ​ടി.​ഡി.​എ​ച്ച്.​എ​സ്.​എ​സ് 156​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മാ​ണുള്ളത്. അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് 152 ​പോ​യി​ന്റു​മാ​യി നാലാം​ ​സ്ഥാ​ന​ത്തും ചേർത്തലമുട്ടം ഹോളിഫാമിലി എ​ച്ച്.​എ​സ്.​എ​സ് 136 പോ​യി​ന്റു​മാ​യി അഞ്ചാം ​സ്ഥാ​ന​ത്തുമുണ്ട്.

പ്രധാന വേദിയായ ഗേൾസ് സ്കൂളിൽ രാവിലെ കോൽക്കളിയെ തുട‌ർന്നുള്ള തർക്കം അപ്പീൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മത്സരാർത്ഥികളുടെ പ്രതിഷേധത്തിനും പൊലീസ് ഇടപെടലിനും ഇടയാക്കി.

വേദി രണ്ടിലെ നൃത്ത മത്സരത്തിൽ ജ‌ഡ്ജസിനെതിരെ മത്സരാർത്ഥികളും പരിശീലകരും പരാതിയുമായെത്തിയെങ്കിലും പരസ്യ പ്രതിഷേധമൊന്നുമുണ്ടായില്ല. ഇടയ്ക്കിടെ പെയ്ത മഴ കാര്യമാക്കാതെ നാലാം ദിനവും വേദികളെല്ലാം സജീവമായിരുന്നു. മോഹിനിമാരുടെ ലാസ്യ നൃത്തച്ചുവടുകളും കോൽക്കളിയും ജനകീയ കലാരൂപങ്ങളായ കഥാപ്രസംഗവും മിമിക്രിയും മോണോ ആക്ടും നാടോടി നൃത്തവുമുൾപ്പെടെയുളള ഇനങ്ങളാണ് നാലാം ദിനം വേദികളെ സമ്പുഷ്ടമാക്കിയത്. തിരുവാതിര, കഥകളി, മാർഗം കളി എന്നിവ ഉൾപ്പെടെ 70 മത്സര ഇനങ്ങളാണ് സമാപന ദിവസമായ ഇന്ന് അരങ്ങേറുന്നത്. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കേരള കൗമുദി ആലപ്പുഴ യൂണിറ്റ് ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ സ്മാരക ട്രോഫിയുൾപ്പെടെ ആയിരത്തോളം ട്രോഫികളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.