
അമ്പലപ്പുഴ: ക്ഷീരവികസനവകുപ്പ് ജില്ലാ ക്ഷീരസംഗമം 2024 ഡിസംബർ 16,17 തീയതികളിൽ നടക്കും. പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്ഷീര സംഗമം പുന്നപ്ര ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിലാണ് നടക്കുന്നത്. ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം എച്ച്. സലാം എം. എൽ .എ നിർവ്വഹിച്ചു.പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. പുന്നപ്ര ക്ഷീര സംഘം പ്രസിഡന്റ് വി.ധ്യാനസുതൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം വി.അൻസാരി,തോട്ടപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് പി.സുരേന്ദ്രൻ ആയാപറമ്പ് ,ക്ഷീര സംഘം പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ കാരക്കാട് ക്ഷീര സംഘം പ്രസിഡൻറ് എസ്. ശ്രീകുമാർ, കെ.ആർ .പുരം ക്ഷീരസംഘം പ്രസിഡന്റ് ടി.കെ. പ്രതുല ചന്ദ്രൻ, ആലപ്പുഴ തെക്ക് ക്ഷീര സംഘം പ്രസിഡന്റ് പി.അനിരുദ്ധൻ, അമ്പലപ്പുഴ ക്ഷീര സംഘം പ്രസിഡന്റ് ഡി.ജീന , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി. ഷെരീഫ് ,അസിസ്റ്റന്റ് ഡയറക്ടർ ലതീഷ് കുമാർ, ക്ഷീര വികസന വകുപ്പ് ജീവനക്കാർ ,സംഘം ജീവനക്കാർ. സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.