
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 305-ാം നമ്പർ മുതുകുളം തെക്ക് ശാഖയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര, പ്രമേഹ, കൊളസ്‌ട്രോൾ പരിശോധനാ ക്യാമ്പ് നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.വി. ശ്രീജ, സുസ്മിത ദിലീപ്, എസ്. ഷീജ, ശാഖായോഗം വൈസ് പ്രസിഡന്റ് ജി. ഷാജൻ, സെക്രട്ടറി എസ്. രാജീവൻ, സി.പ്രസാദ്, വി.ബാബു, കുട്ടപ്പൻ, കെ.എസ്. അജിത്ത് കുമാർ, കെ.സുകുമാരൻ, ടി.കെ. ഗോപാലകൃഷ്ണൻ, സി. സുനിൽ കുമാർ, അർജുനൻ, മോഹനൻ എന്നിവർ സംസാരിച്ചു.