മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമത്തിന് ജില്ലയിൽ നിന്ന് പുറപ്പെടുന്നവർക്കുള്ള ആദ്യഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസ് ഇന്ന് രാവിലെ 9 ന് കുറവന്തോട് ഷറഫുൽ ഇസ്‌ലാം ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കും. എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി അരൂർ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ രാവിലെ 8.30 ന് രജിസ്ട്രേഷനായി എത്തിച്ചേരണമെന്ന് ഹജ്ജ് ജില്ല ട്രെയിനിംഗ് ഓർഗനൈസർ സി.എ. മുഹമ്മദ്‌ ജിഫ്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫീൽഡ് ട്രെയിനിംഗ് ഓർഗനൈസറുമായി ബന്ധപ്പെടണം.