അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെയും അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണവും ബോധവത്കരണ റാലിയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷയായി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കൊച്ചുറാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെൽസി വർഗീസ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എയ്ഡ്സ് ദിന പ്രചരണത്തിന്റെ ഭാഗമായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശാരദാമണി ഓട്ടൻതുള്ളലും അരൂർ സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബി.അഞ്ജലി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സഞ്ചു മോഹനൻ നന്ദിയും പറഞ്ഞു