ആലപ്പുഴ: പൊതു പരീക്ഷകളിൽ മുപ്പത് ശതമാനം മാർക്കിൽ കുറവുള്ള സ്കൂൾവിദ്യാർത്ഥികളെ തോൽപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും പിന്തിരിയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'തോൽപിച്ചാൽ നിലവാരം കൂടുമോ' എന്ന മുദ്രാവാക്യമുയർത്തിയുള്ള സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് നാളെ മൂന്നിന് മുഹമ്മദൻസ് സ്‌കൂളിന് മുൻവശം സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പ്രദീപ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, അജിത്കുമാർ, കെ.പൊന്നമ്മ എന്നിവർ അറിയിച്ചു.