
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് ദക്ഷ സ്റ്റുഡൻസ് യൂണിയൻ 2024-2025 പ്രവർത്തകർ ശാന്തിഭവൻ സന്ദർശിച്ചു.ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നൽകി,വിവിധ കലാപരിപാടികളും അവതരിപ്പിച്ചാണ് വിദ്യാർത്ഥി സംഘം മടങ്ങിയത്.ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.