photo

ചേർത്തല: ഐ.എം.എ ചേർത്തല ഘടകത്തിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.എച്ച്.ഐ.വിയെകുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക,തെറ്റിദ്ധാരണകൾ കുറക്കുക,പ്രതിരോധവും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിളക്ക് തെളിച്ച് ചടങ്ങ് സംഘടിപ്പിച്ചത്.ചേർത്തല എസ്.എൻ.എം.എം ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ഡോ.ശ്രീദേവൻ ബോധവത്കരണ പ്രഭാഷണം നടത്തി. ഡോ.അനിൽ വിൻസെന്റ് സ്വാഗതം പറഞ്ഞു.സെക്രട്ടറി ജോൺ മാത്യു,ട്രഷറർ എം.എസ്.ഡോ.അഞ്ജു,ഡോ.കെ.എസ്.ശ്യാംലാൽ, ഡോ.കെ.ഷൈലമ്മ,വൈസ് പ്രസിഡന്റ് ഡോ.ടി.കെ.സുദീപ് എന്നിവർ സംസാരിച്ചു.