
ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയുടെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. എസ്.ഉണ്ണികൃഷ്ണൻ , നഴ്സിംഗ് സൂപ്രണ്ട് നിർമല അഗസ്റ്റിൻ, ലാബ് ടെക്നീഷ്യൻ വി. ജയറാം എന്നിവർ സംസാരിച്ചു. ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മനീഷ് നായർ നന്ദിപറഞ്ഞു.