accident

ചേർത്തല: ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസ് കവലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചേർത്തല നഗരസഭ 34ാം വാർഡ് തയ്യിൽ പാടം ഉത്തമന്റെയും ഉഷയുടെയും മകൾ നിഷാമോൾ(39)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം.
കുറ്റിക്കാട്ടെ വീട്ടിൽ നിന്ന് നഗരത്തിലേക്ക് വരുമ്പോൾ കവലയിൽവച്ചായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന ടോറസിനടിയിൽ പെടുകയായിരുന്നു.ടോറസിന്റെ ചക്രങ്ങൾ നിഷാമോളുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഓടികൂടിയവർ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ:ചിന്മയ,ആൻമിഹ.