
മാന്നാർ: ഭരണഘടനയുടെ 75ാംവാർഷികത്തിന്റെ ഭാഗമായി
ഗാന്ധി ദർശൻസമിതി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് കെ.പി.സി.സി. സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ആർ.സജീവൻ, സുജിത്ത് ശ്രീരംഗം, ഗാന്ധി ദർശൻ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാണാവള്ളി, ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി കെ.ഷിബുരാജൻ, ഗാന്ധി ദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ് വത്സലാ ബാലകൃഷ്ണൻ, വരുൺ മട്ടയ്ക്കൽ, സുനിൽ കോമ്പ്രയാറ്റ്, തോമസ് റ്റി.തോമസ്, എസ്.ഗോപാലൻ, സിബീസ് സജി, കെ.ആർ.മോഹനൻ, ജോജി പിണ്ഡ്രംകോട്, രമേശ് എണ്ണയ്ക്കാട്, ബാബു കല്ലൂത്ര, ജയപ്രകാശ് തൊട്ടാവാടി, ശ്രീരാജ് കൊഴുവല്ലൂർ, അഹമ്മദ് കൊല്ലകടവ്, അജയൻ കാരയ്ക്കാട്, വി.സി.കൃഷ്ണൻകുട്ടി, പി.കെ.ചെല്ലപ്പൻ, ഷെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.