
മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും, മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്ര ത്തിന്റെയും, എ. ബി. വി എച്ച്. എസ്. എസ്. എൻ. എസ്. എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്‌സ് ബോധവതക്കരണ റാലിയും സെമിനാറും നടന്നു. ആര്യക്കര സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എൻ. ടി. റെജി ഫ്ലാഗ് ഓഫ് ചെയ്തു. സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സ്വപ്ന ഷാബു ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നസീമ അധ്യക്ഷയായ യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സി ജയന്തി എയ്ഡ്‌സ് ദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ സി. ടി. സനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.