ഹരിപ്പാട് : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിൽ ദിവ്യാംഗ് സംഗമം സംഘടിപ്പിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സബർമതി സി.ഇ.ഒ എസ്. ദീപു അദ്ധ്യക്ഷത വഹിച്ചു. അജിത്ത് കൃപ സ്വാഗതം പറഞ്ഞു. ചലച്ചിത്ര താരം രശ്മി അനിൽ, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോൺ തോമസ് ആദരവുകൾ സമ്മാനിച്ചു. സംവിധായകൻ രാകേഷ് കൃഷ്ണൻ, സംസ്ഥാന ഉജ്വല ബാല്യ പുരസ്കാര ജേതാവ് മുഹമ്മദ് യാസീൻ, ദിവ്യാംഗ് പ്രതിഭ അസ്നാ ഫാത്തിമ ,ഗാന്ധിഭവന് സ്ഥലം ദാനമായി നൽകിയ മുൻ സി.ബി.ഐ ഓഫീസർ എൻ.സുരേന്ദ്രൻ, ഭാര്യ സതി,അനിൽകുമാർ, പ്രസന്നൻ , എ.കെ. മധു എന്നിവരെ ആദരിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ ഷെമീർ, ജി.രവീന്ദ്രൻപിള്ള, സുന്ദരം പ്രഭാകരൻ, സബർമതി പ്രിൻസിപ്പൽ ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.