
മാന്നാർ : ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുനിർത്തുകയും കുട്ടികളിൽ സാഹോദര്യം, മാനവികത തുടങ്ങിയ മൂല്യങ്ങൾ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സമീപ സ്കൂളുകളിലെ കുട്ടികൾക്ക് കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ നിന്നും പഠനോപകരണങ്ങൾ എത്തിച്ച് നൽകി. എസ്.കെ.വി ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഠനോപകരണ വിതരണം നടന്നത്. സ്കൂൾ തല ചടങ്ങിൽ ചെങ്ങന്നൂർ എ.ഇ.ഒ ശ്രീമതി റീന സന്നിഹിതയായിരുന്നു. സ്കൂൾ മാനേജർ എം.സുതൻപിള്ള, വൈസ് പ്രസിഡന്റ് വേണു കേശവ്, സെക്രട്ടറി മോഹനൻ വെട്ടിക്കാട്ട്, ഹെഡ്മിസ്ട്രസ് അനില.ജി, അദ്ധ്യാപകരായ വിഷ്ണുപ്രസാദ്.ഡി, ശങ്കരൻ നമ്പൂതിരി, രാജേഷ്.ആർ, വിനി ഡി.നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.