
ഹരിപ്പാട് : സി.പി.ഐ ഹരിപ്പാട് മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രട്ടറി മഹാദേവികാട് കണീക്കര വടക്കതിൽ ബി.കെ രഘുനാഥൻ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. സി.പി.ഐ കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കാർത്തികപ്പള്ളി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കയർ തൊഴിലാളി ഫെഡറേഷൻ താലൂക്ക് ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എ.ഐ.ടി.യു.സി ഹരിപ്പാട് മണ്ഡലം സെക്രട്ടറി, മഹാദേവികാട് 213 കയർ വ്യവസായ സഹകരണ സംഘം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി എസ്. മക്കൾ: രാജേഷ് കെ.ആർ (എ.കെ.എസ്.ടി.യു അമ്പലപ്പുഴ ഉപജില്ലാ സെക്രട്ടറി), രഞ്ജിനി കെ.ആർ. മരുമക്കൾ : സൗമ്യ, ഗോപകുമാർ.