മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കണഡറി സ്കൂളിൽ തുടങ്ങിയ കുട്ടികളുടെ ബാൻഡ് സംഘത്തിന് ആരംഭം കുറിച്ചുക്കൊണ്ട് നടത്തിയ പ്രദർശനം ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.കെ.എം.വർഗീസ് കളീക്കൽ, വൈസ് പ്രസിഡന്റ് കെ.പി.വർഗ്ഗീസ്, സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, ബാൻഡ് സെറ്റ് കോ-ഓർഡിനേറ്റർ നെവിൻ മാത്യു ജോൺസൺ, അക്ഷയ് സുനിൽ, പി.ടി.എ പ്രസിഡന്റ് മധു പുളിമൂട്ടിൽ, വൈസ് പ്രസിഡന്റ് സുരേഷ് കാട്ടുവള്ളിൽ, സ്കൂൾ മാനേജർ സഖറിയ പി.അലക്സ്, പത്തിച്ചിറ വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺ കെ.മാത്യു, സണ്ണി സാമുവേൽ, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, പ്രഥമാധ്യാപിക ഷീബാ വർഗീസ്, അദ്ധ്യാപകരായ ജിബി കെ. ജോൺ, ബിനു ശാമുവേൽ, ഡോ. വർഗീസ് പോത്തൻ എന്നിവർ സംസാരിച്ചു.