
അമ്പലപ്പുഴ : യു.പി യിലെ സംഭൽ ശാഹി ജുമുഅ മസ്ജിദിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ സർവേയുമായി ബന്ധപ്പെട്ട് നിരപരാധികളായ അഞ്ച് യുവാക്കളെ വെടിവെച്ചു കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതു സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. ജമാ അത്ത് അസോസിയേഷൻ പ്രസിഡൻ്റ് സി.എ.സലിം ചക്കിട്ടപ്പറമ്പ് അദ്ധ്യക്ഷനായി .അബ്ദുള്ളാ തങ്ങൾ അൽ ഐദറൂസി പ്രാർത്ഥന നിർവഹിച്ചു.