r-watherrg

ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട കായംകുളം രജിസ്ട്രേഷനിലുള്ള ടവേര കാറിന് 14 വ‌ർഷത്തോളം പഴക്കമുണ്ട്. കാർ പൂർണമായും തകർന്നതാണ് അപകടം ഗുരുതരമാകാൻ കാരണം. ദേശീയപാതയിൽ പൊതുവേ വീതി കുറവായ ഇവിടെ കാ‌‌ർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. കാർ പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോൾ റോഡിൽ നിന്ന് തെന്നി ബസിലേക്ക് ഇടിച്ചുകയറിയെന്നാണ് ബസ് ജീവനക്കാ‌ർ പറയുന്നത്. അപകടസ്ഥലം സന്ദർശിച്ച ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ പഴക്കവും മഴയുമാണ് അപകടം ഗുരുതരമാക്കിയെന്നാണ് പ്രാഥമികമായി നൽകിയ വിവരം.