ആലപ്പുഴ: സംഗീതകലാകാരന്മാരുടെ കൂട്ടായ്മായ എലൈവ്, വൈ.എം.സി.എയുടെ സഹകരണത്തോടെ നടത്തുന്ന മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റിവൽ 6 മുതൽ 8 വരെ വൈ.എം.സി.എയിൽ നടക്കും. 6വൈകിട്ട് 6ന് ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബിനോയിള ജോർജ്ജ്, റയാൽ അഫ്സൽ, ഷിജു ജോസ് തുടങ്ങിയവർ നയിക്കുന്ന ഗാനസന്ധ്യ, 8ന് വീണ ഫ്യൂഷൻ പ്രോഗ്രാം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൈകൊട്ടിക്കളിയാട്ടം, സംഗീത നിശ, കോമഡിഷോ, ഗാനമേള തുടങ്ങിയവ അരങ്ങേറും. ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ വിഭവങ്ങളുമായി വ്യത്യസ്തമാർന്ന ഫുഡ് സ്റ്റാളുകളും ഫെസ്റ്റിവലിൽ ഉണ്ടാകും.