
ആലപ്പുഴ: ഉത്സവങ്ങൾക്ക് രാത്രി 10ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് തോമസ് വള്ളിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിനോദ് അചുംബിത സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി പി.നളിനപ്രഭ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എസ്.സുഗന്ധപ്പൻ കണക്കും അവതരിപ്പിച്ചു. നളിനപ്രഭ സ്വാഗതവും ജയപാൽ നന്ദിയും പറഞ്ഞു. അഡ്വ.പി.പി.ഗീത (പ്രസിഡന്റ്), ഡോ. ഫിലിപ്പോസ് തത്തംപള്ളി, എസ്.എൽ.പുരം ശാന്തകുമാരി (വൈസ് പ്രസിഡന്റുമാർ), പി.നളിനപ്രഭ (സെക്രട്ടറി), ഗീത ഉണ്ണികൃഷ്ണൻ, ജയപാൽ (ജോയിന്റ് സെക്രട്ടറിമാർ), ജയ്സി ഹരി (ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 21അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.