അമ്പലപ്പുഴ: തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടം അതിദാരുണ സംഭവമാണെന്നും ദുഖത്തിൽ പങ്കുചേരുന്നുവെന്നും കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. മോർച്ചറിയിലെത്തിയ മന്ത്രി മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. ഉന്നതിയിലേക്കുള്ള പടവുകൾ കയറുന്നതിനിടെയാണ് 5 മിടുക്കരായ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞത്.ചികിത്സയിലുള്ളവർക്ക് മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരുന്നു. ശസ്ത്രക്രിയ വേണ്ടവർക്ക് ശസ്ത്രക്രിയയും ചെയ്തു. മികച്ച ചികിത്സയാണ് ആശുപത്രിയിൽ നൽകി വരുന്ന തെന്നും മന്ത്രി പറഞ്ഞു.