ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മുഹമ്മ 517-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിൽ ചതയദിന പ്രാർത്ഥനയും ഗുരുധർമ്മ പ്രഭാഷണവും 8ന് നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന പ്രാർത്ഥനക്കും ദിവ്യനാമാർച്ചക്കും ബേബിപാപ്പാളിൽ നേതൃത്വം നൽകും. 6.30ന് റിട്ട. മജിസ്ട്രേറ്റ് വിജയലാൽ നെടുകണ്ടം ഗുരുധർമ്മ പ്രഭാഷണം നടത്തും. തുടർന്ന് ഗുരുപ്രസാദ വിതരണവും നടക്കും.