
ആലപ്പുഴ: ഇന്നലെ രാവിലെ പത്തര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് കടന്നുവന്ന യുവാവിനെ കണ്ട് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഒരു നിമിഷം സ്‌തബ്ധരായി. വാഹനാപകടത്തിൽ
മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ അതേ മുഖഛായയുള്ള യുവാവ്. ഇരട്ട സഹോദരനും എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ മിഷാൽ അബ്ദുൾ ജബ്ബാറായിരുന്നു അത്. ബന്ധു ഹാദിയക്കും വല്യച്ഛൻമാർക്കുമൊപ്പം കണ്ണൂരിൽ നിന്ന് കൂടപ്പിറപ്പിനെ തിരിച്ചറിയാനെത്തിയതായിരുന്നു. മുഹമ്മദിന്റെ കൂട്ടുകാർ മിഷാലിന്റെ അടുത്തെത്തി ആശ്വസിപ്പിച്ചു.