photo

ചേർത്തല:വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ച് കേന്ദ്രീകരിച്ച് മാരാരി ബീച്ച് ഫെസ്റ്റിനായി ഒരുക്കങ്ങൾ തുടങ്ങി. 2025നെ വരവേൽക്കാൻ 22 മുതൽ 31 വരെയാണ് ഉത്സവാഘോഷങ്ങളൊരുക്കുന്നത്. 22ന് വിളംബര ഘോഷയാത്രയോടെ തുടങ്ങി 31ന് പുതുവത്സര പിറവിയാഘോഷംവരെയാണ് ഫെസ്റ്റ്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഡി.ടി.പി.സിയുമായി സഹകരിച്ചാണ് ഫെസ്റ്റ് ഒരുക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായ്,വൈസ് പ്രസിഡന്റ് സി.സി.ഷിബു,സെക്രട്ടറി എസ്.ബിജി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പ്രീത,സാജുവാച്ചാക്കൽ,വി.കെ.കലേഷ്,വി.ഇ.ഒ അഹലുദേവ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന തല,വോളീബാൾ,ക്രിക്കറ്റ്,വടംവലി മത്സരങ്ങൾ,ഭക്ഷ്യമേള, കൈകൊട്ടികളി മത്സരം,ചെണ്ടമേള മത്സരം തുടങ്ങിയവയൊരുക്കുന്നുണ്ട്.
ഏഴുമുതൽ 10വരെ പിന്നണി ഗായകരെയും മികച്ച സംഘങ്ങളെയും അണിനിരത്തിയുള്ള ഗാനമേള,നാടകം വയലിൻ ഫ്യൂഷൻ ,നാടൻപാട്ട് തുടങ്ങിയവ 10ദിനം നീളുന്ന മേളയിലൊരുക്കും.മേളയുടെ ലോഗോ പ്രകാശനം ചേർത്തല പ്രസ്‌ക്ലബ്ഹാളിൽ ദലീമജോജോ എം.എൽ.എ നിർവഹിച്ചു.