ചേർത്തല:മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോൽഭവ തിരുന്നാളിന് ആറിന് കൊടിയേറും.42 പ്രസുദേന്തിമാർ ചേർന്ന് നടത്തുന്ന തിരുന്നാൾ നാടിന്റെ ആഘോഷമാണെന്നും ജാതി മത ഭേദമില്ലാതെയാണ് ജനങ്ങൾ പങ്കെടുക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി ഡോ. ആന്റോചേരാം തുരുത്തി, ജനറൽ കൺവീനർ ഫ്രാൻസിസ് പൊള്ളേച്ചിറ, വി.കെ.ജോർജ്, ബേബി ജോൺ എന്നിവർ പറഞ്ഞു.

6ന് വൈകിട്ട് അഞ്ചിന് ദിവ്യബലി തുടർന്ന് വികാരി ഡോ.ആന്റോ ചേരാംതുരുത്തി കൊടിയേറ്റും.നൊവേന ലദീഞ്ഞ്, ഏഴിന് ഡോ.പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ തൃശൂർ ചേതന സംഗീത നാട്യ അക്കാദമി അവതരിപ്പിക്കുന്ന സ്വർഗ്ഗാനുഭവ്. ഏഴിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 4. 45 ന് രൂപം വെഞ്ചിരിപ്പ്, പാട്ടുകുർബാന,അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തിയെ വാഴിക്കൽ,പ്രദക്ഷിണം. തിരുന്നാൾ ദിനമായ എട്ടിന് രാവിലെ ആറിനും 7. 30നും വിശുദ്ധ കുർബാന, പത്തിന് ആഘോഷമായി തിരുന്നാൾ പാട്ടു കുർബാന ഫാ.ജോയി പ്ലാക്കൽ കാർമികത്വം വഹിക്കും.വൈകിട്ട് നാലിന് ദിവ്യബലി തുടർന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിക്കും. ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പ്രദക്ഷിണം തെക്ക്, വടക്ക് കുരിശടികൾ ചുറ്റി ദേവാലയത്തിൽ സമാപിക്കും.