
ചേർത്തല: ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വളവനാട് പി.ജെ.യു.പി സ്‌കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി പോക്‌സോ നിയമത്തേക്കുറിച്ച് ക്ലാസ് നടത്തി.ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം സ്‌കൂൾ മാനേജർ പ്രകാശ് സ്വാമി ഉദ്ഘാടനം ചെയ്തു.ജില്ലാ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ പോക്‌സോ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു.പി.ടി.എ. പ്രസിഡന്റ് വിശ്വരാജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എസ്.പ്രേമ, സ്‌കൂൾ മാനേജ് മെന്റ് കമ്മിറ്റി അംഗം രാജു പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.