
മുഹമ്മ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ആലപ്പുഴ ജില്ലയിൽ നിന്ന് പുറപ്പെടുന്നവർക്കുള്ള ആദ്യഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുന്നപ്ര കുറവന്തോട് ഷറഫുൽ ഇസ്‌ലാം ഓഡിറ്റോറിയത്തിൽ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി അരൂർ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം ഷറഹ് ബീൽ സഖാഫി പ്രാർത്ഥന നിർവഹിച്ചു. ജില്ല ട്രെയിനിംഗ് ഓർഗനൈസർ സി.എ.മുഹമ്മദ് ജിഫ്രി സ്വാഗതവും ട്രെയിനിംഗ് ഓർഗനൈസർ ടി.എ.അലിക്കുഞ്ഞ് ആശാൻ നന്ദിയും പറഞ്ഞു. ഹജ്ജ് ഫാക്കൽറ്റി നിഷാദ് പന്ത്രണ്ടിൽ ക്ലാസിന് നേതൃത്വം നൽകി. അമ്പലപ്പുഴ താലൂക്ക് ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പിൽ ഹജ്ജ് ഗൈഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി പി.എം. ബഷീറുദ്ദീൻ, നിസാർ പാലക്കാപ്പള്ളി, അബ്ദുൽ റഷീദ്, ജമാൽ പള്ളാത്തുരുത്തി, മുഹമ്മദ് കബീർ, എ.എം.നജീം, എ.എ. ഷംസുദീൻ, ഡോ.സൈനുലാബ്ദീൻ,നിഷാദ് ഇബ്രാഹിം, പി.ഇ. മുബാറക്, എ.എസ്. സഞ്ചാൻ, എം.ഷുക്കൂർ, യു.അക്ബർഷാ, എ.മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.