ആലപ്പുഴ: നെല്ല് സംഭരണം പുരോഗമിക്കുകയാണെന്നും ഇതുവരെ സംഭരിച്ച നെല്ലിന്റെ വില ഈയാഴ്ച തന്നെ നൽകി തുടങ്ങുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ധനവകുപ്പിൽ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇത്തവണ ഇതുവരെ 5138 കർഷകരിൽ നിന്ന് സംഭരിച്ച 16,268 മെട്രിക് ടൺ നെല്ലിന് 46 കോടി രൂപ നൽകേണ്ടതുണ്ടെന്നും കലക്ടറേറ്റിൽ ഓൺലൈനായി വിളിച്ചു ചേർത്ത അടിയന്തരയോഗത്തിൽ മന്ത്രി പറഞ്ഞു.
മന്ത്രി പി.പ്രസാദും ഓൺലൈനായി പങ്കെടുത്തു.
തോമസ് കെ.തോമസ് എം.എൽ.എ, കളക്ടർ അലക്‌സ് വർഗീസ്, വിവിധ കർഷക സംഘടന പ്രതിനിധികൾ, സമരസമിതി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.