മുഹമ്മ: വിവാഹ വാഗ്ദാനം നൽകി എയർ ഹോസ്റ്റസായ യുവതിയെ പീഡിപ്പിച്ച ശേഷം വഞ്ചിച്ച കുറ്റത്തിന് പ്രവാസി വ്യവസായിക്കെതിരെ കേസ്. മണ്ണഞ്ചേരി സ്വദേശി ജാരിസ് മേത്തർ (45) ക്കെതിരെയാണ് കേസെടുത്തത്. കാസർകോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിമാന യാത്രക്കിടെ പരിചയപ്പെട്ട ജാരിസ് മേത്തർ പിന്നീട് ഇവരുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് കാലടിയിൽ താമസിക്കുന്ന യുവതി കാലടി പൊലീസിലും പിന്നീട് മണ്ണഞ്ചേരി പൊലീസിനും പരാതി നൽകുകയായിരുന്നു.