
ചേർത്തല: സ്കൂൾ വിദ്യാർത്ഥിനിയായ 13 കാരിയെ പീഡിപ്പിച്ച പരാതിയിൽ സ്വകാര്യ മിനിബസ് ഡ്രൈവർ റിമാൻഡിൽ. ചേർത്തല കുറുപ്പംകുളങ്ങര വൈശാഖത്തിൽ അഖിനെ(30)യാണ് ചേർത്തല പൊലീസ് അറസ്റ്റുചെയ്തത്. സ്കൂൾ വാനിൽ വരുന്ന വിദ്യാർത്ഥിനിയെ നിരന്തരം പിന്തുടർന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് കേസ്.