ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കൾ കളക്ടറേറ്റ് പടിക്കൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം മന്ത്രി ജി.ആർ.അനിലിന്റെ ഉറപ്പിനെ തുടർന്ന് ഇന്ന് അവസാനിപ്പിക്കും. എട്ട് ദിവസമായി സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവരാണ് സത്യാഗ്രഹം നടത്തിവന്നത്. മന്ത്രി അടിയന്തരമായി വിളിച്ച ഓൺലൈൻ മീറ്റിംഗിൽ സംരക്ഷണ സമിതി ഉന്നയിച്ച തണ്ണീർമുക്കം ബണ്ടിലെ ഷട്ടർ ഉയർത്തുന്നതും നെൽ വില ഈ ആഴ്ച വിതരണം ചെയ്യമെന്നും നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നത്.