
ആലപ്പുഴ: അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ എന്ന സന്ദേശവുമായി ആലപ്പുഴ വനിത, ശിശു ആശുപത്രിയുടെയും, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ജില്ല ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.ഉണ്ണികൃഷ്ണൻ, നിർമല അഗസ്റ്റിൻ, വി.ജയറാം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഡ്വ. ദേവി ആർ.രാജ് ക്ലാസ് നയിച്ചു. ഡോ. മനീഷ് നായർ നന്ദി പറഞ്ഞു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും നടന്നു.