ആലപ്പുഴ: സമഗ്ര ശിക്ഷ കേരള ബി.ആർ.സി മങ്കൊമ്പിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം മങ്കൊമ്പ് ബ്രൂക് ഷോറിൽ നടന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ ഉദ്ഘാടനം നിർവഹിച്ചു. കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം.ബാലകൃഷ്ണൻ, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഷാജി, മങ്കൊമ്പ് ബി.പി.സി രാജേഷ് വിജയൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ സുനിൽ മാർക്കോസ്, എസ്.മനു, ജെസിയമ്മ ആന്റണി എന്നിവർ സംസാരിച്ചു.