ambala

അമ്പലപ്പുഴ : കരൂർ പായൽക്കുളങ്ങരയിൽ ദേശീയപാതയ്ക്ക് അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമിതി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

കുറവൻതോട് മുതൽ പായൽകുളങ്ങര വരെ എലിവേറ്റഡ് ഹൈവേയായിരുന്നു വേണ്ടതെന്ന് ജി.സുധാകരൻ പറഞ്ഞു. ദേശീയപാതയുടെ നിർമ്മാണം നടത്തുന്നത് കേന്ദ്ര സർക്കാരാണ്. സ്ഥലം വാങ്ങി നൽകുക എന്നത് മാത്രമാണ് കേരള സർക്കാരിന് ഉണ്ടായിരുന്ന ചുമതല. ഇതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാവുക പാർലമെന്റ് അംഗത്തിനാണ്. എല്ലാ ജനപ്രതിനിധികളും മുൻകൈയെടുത്ത് അടിപ്പാതയെന്ന നാട്ടുകാരുടെ ന്യായമായ ആവശ്യത്തിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷനായി. സമരസമിതി കൺവീനർ എം.ടി.മധു ,ഓമനക്കുട്ടൻ, ഡോ.നെടുമുടി ഹരികുമാർ, ടി.എ.ഹാമീദ്, എ.ആർ.കണ്ണൻ, പി.ബാബു, ശ്രീദേവി, രാജീവൻ, പി.കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.