
അമ്പലപ്പുഴ: ദേശീയപാതയുടെ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പുപൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് വില്ലേജ് ഓഫീസിന് വടക്കുഭാഗത്തായാണ് പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നത്. പരിസരമാകെ തോടുപോലെ വെള്ളക്കെട്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പുപൊട്ടൽ കാരണം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കുടിവെള്ളം കിട്ടാനില്ല. അടിയന്തരമായി പൊട്ടിയ കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.