ആലപ്പുഴ: സവാക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പിൽ ഭാസി ജന്മശതാബ്ദി വാർഷിക അനുസ്മരണ സമ്മേളനം ആലപ്പുഴ ചടയൻമുറി സ്മാരക ഹാളിൽ 7ന് നടക്കും. ഉച്ചക്ക് 2ന് അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ പുന്നപ്ര ഉദ്ഘാടനം ചെയ്യും. സവാക് ജില്ലാ പ്രസിഡന്റ് അഡ്വ.പി.പി.ഗീത അദ്ധ്യക്ഷത വഹിക്കും. സവാക് സംസ്ഥാന പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്ത്, ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം, വൈസ് പ്രസിഡന്റ് നെടുമുടി അശോകൻ, സെക്രട്ടറിമാരായ വിനോദ്ചുംബിത, അഡ്വ.ദിലീപ് ചെറിയനാട്, പി.എസ്.സുഗന്ധപ്പൻ, ജില്ല വൈസ് പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പി.നളിനപ്രഭ സ്വാഗതവും ജയ്ജി ഹരി നന്ദിയും പറയും.