
ആലപ്പുഴ: തുമ്പോളി അയ്യപ്പ ക്ഷേത്രത്തിലെ പതിനാറാമത് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു, 10ന് സമാപിക്കും. ഭദ്രദീപ പ്രകാശനം ശ്രീഅയ്യപ്പൻ ടൂർസ് ആൻഡ് ട്രാവൽസ് പാർട്ണറും കാക്കനാട് ജെംസ് മോഡേൺ അക്കാദമിയിലെ അദ്ധ്യാപികയുമായ ശ്രീപ്രിയ മിഥുൻരാജ്, മിഥുലാപുരിയിൽ കൃപ, മുഹമ്മ നിർവഹിച്ചു. ജയതുളസീധരൻ തന്ത്രി, കൊക്കോതമംഗലം വിഗ്രഹപ്രതിഷ്ഠ നിർവഹിച്ചു. ക്ഷേത്രയോഗം മാനേജിംഗ് കമ്മിറ്റി അംഗം കെ.കെ.ഭാസി കരാശ്ശേരിൽ ഗ്രന്ഥ സമർപ്പണവും ക്ഷേത്രയോഗം പ്രസിഡന്റ് കെ.എം.ബൈജു പ്രഥമ പറ സമർപ്പണവും നിർവഹിച്ചു. തിരുനെല്ലൂർ പങ്കജാക്ഷൻ ആണ് യജ്ഞാചാര്യൻ. രാജേന്ദ്രൻ അമ്പനാകുളങ്ങര, സതീശൻ കൊല്ലപ്പള്ളി എന്നിവരാണ് യജ്ഞ പൗരാണികന്മാർ.
അഷ്ടബന്ധകലശം 6 ന് ഉച്ചയ്ക്ക് 12 നും 12.20 നും മദ്ധ്യേയുള്ള അഭിജിത്ത് മുഹൂർത്തത്തിൽ ജയതുളസീധരൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
8 ഉച്ചയ്ക്ക് 12ന് രുക്മിണി സ്വയംവരവും വൈകുന്നേരം 7ന് സർവൈശ്വര്യ പൂജയും നടക്കും.10ന് വൈകുന്നേരം അവഭ്രഥ സ്നാന ഘോഷയാത്രയോടുകൂടി
ഭാഗവത സപ്താഹയജ്ഞം സമാപിക്കും.