bnkxn


ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം ഭാരവാഹികളുടെ ചാർജെടുക്കലും സമ്മേളന ഫണ്ട്‌ ഉദ്ഘാടനവും നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ് ചിങ്കുതറ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ബി തോട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ്‌ പി.ആർ.സലിം അധ്യക്ഷത വഹിച്ചു. സംഘടനാ വിഷയങ്ങൾ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എം.പി.നമ്പ്യാർ വിശദീകരിച്ചു. മുതിർന്ന അംഗം പി.എൽ.ജോസഫ് ആദ്യ ഫണ്ട്‌ നൽകി. പി.എഫ്.ജോർജ് കുട്ടി, സി.പി.കർത്താ, എം.ജോണി, പി.പി.ജോയി, ഷാജി കെ.തറയിൽ, ജി.ഹരിദാസ്, ടി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.