bnx-

ചേപ്പാട്: കേരള സർവകലാശാലയുടെ കെമിസ്ട്രി ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചേപ്പാട് ശങ്കുവിരുത്തിയിൽ പ്രീതി ജിയെ അനുമോദിച്ചു.

ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. ഡോ. ബി ഗിരിഷ് കുമാർ റാങ്ക് ജേതാവിനെ ഷാൾ അണിയിച്ച് മെമെന്റോ നൽകി.

ചടങ്ങിൽ
വാർഡ് മെമ്പർ ശാലിനി ശ്രീനിവാസൻ, ഡാനിയേൽ കുഞ്ഞുമ്മൻ, രാധാകൃഷ്ണൻ വാതല്ലൂർ, ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. രഞ്ജിത് ആർ നായർ, മാത്യു ശാമുവൽ, ഉഷാ ശാമുവൽ, വി സി മത്തായി, സുധാകുമാരി, ഗിരീജകുമാരി, മായ തിരുവാതിര, ശകുന്തള, ഷീന, ജീനാമോൾ എന്നിവർ പങ്കെടുത്തു