s

അമ്പലപ്പുഴ: മത്സ്യഫെഡ് ആലപ്പുഴ ജില്ല ഓഫീസ് വളഞ്ഞവഴിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും തീരദേശ റോഡ് വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കാത്തത് തീരദേശ ജനതയോടുള്ള അവഗണനയാണെന്ന് അഖില കേരള ധീവരസഭ പുന്നപ്ര 51-ാം നമ്പർ കരയോഗം കുറ്റപ്പെടുത്തി. മത്സ്യഫെഡ് ഓഫീസിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ എത്തിച്ചേരണമെങ്കിൽ വലിയ തുക ഓട്ടോക്കൂലിയായി മുടക്കേണ്ടി വരും. യോഗത്തിൽ ഡി.അഖിലാനന്ദൻ അദ്ധ്യക്ഷനായി. കെ.ആർ.തങ്കജി റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പുത്രൻ, ആർ.ത്യാഗരാജൻ, എസ്.ശ്യാം എന്നിവർ സംസാരിച്ചു.