ഹരിപ്പാട്: എഴിക്കകത്ത് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നവംബർ ഒന്നിന് കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ റെയിൽ വെയുടെ ഈ വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുൻഗണന ലിസ്റ്റിൽ ഈ റോഡിനെ പരിഗണിച്ചതായി അറിയിച്ചുള്ള റീജണൽ മാനേജർ മനീഷ് താപ്ലയിലിന്റെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു.