
ഹരിപ്പാട്: ആലപ്പുഴ ജില്ലാപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി യുടെ ഭാഗമായി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിൽ വെട്ടത്തുകടവിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ജോൺതോമസ് നിർവഹിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ രാജേഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൂജചിത്തിര,വെട്ടത്തുകടവ് മത്സ്യതൊഴിലാളിസംഘംപ്രസിഡന്റ് വി എം. ഷാജി കയർ സംഘം പ്രസിഡന്റ് സുരേന്ദ്രൻ, മുതുകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ, മുതുകുളം 731 സൊസൈറ്റി പ്രസിഡന്റ് സുനിൽ സൂര്യമംഗലം, രഘുനാഥ്, എൻ. രവി തങ്കമ്മ എന്നിവർ സംസാരിച്ചു.