ഹരിപ്പാട്: സാധാരണ ജനങ്ങൾക്ക് അവകാശപ്പെട്ട ക്ഷേമപെൻഷനുകളിൽ അട്ടിമറി നടത്തുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീൻ കായിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി നിർവ്വാഹക സമിതിയംഗം എ.കെ രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ്, ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. വി.ഷുക്കൂർ ബ്ലോക്ക് ഭാരവാഹികളായ കെ.എ ജലീൽ, ആർ നന്മജൻ, അമ്മിണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.