ഹരിപ്പാട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നിലപാടിനെതിരെയും, അർഹതപ്പെട്ട തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തുന്ന തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷീബ പ്രിൻസ് അധ്യക്ഷയായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം സി. രത്നകുമാർ ,തൃക്കുന്നപ്പുഴ എൽ.സി സെക്രട്ടറി എസ്. സുധീഷ് , പല്ലന എൽ.സി സെക്രട്ടറി എസ്.സുനു, യൂണിയൻ ഏരിയ സെക്രട്ടറി ആർ.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലഞ്ചു സതീശൻ,ജെ.മായ,ദിവ്യ അശോക്, ഷാജില, എ.ഹാരിസ് എന്നിവർ സംസാരിച്ചു.