
അമ്പലപ്പുഴ: മത്സ്യ ഫെഡിനെ ശാക്തികരിച്ച് സ്വയം പര്യാപ്തതയിൽ എത്തിയ്ക്കുകയാണ് ഫിഷറീസ് വകുപ്പിന്റെയും ,സർക്കാരിന്റെയും ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ് ആലപ്പുഴ ജില്ലാ ഓഫീസിൻ്റെ പുതിയ കെട്ടിട സമുച്ചയം വളഞ്ഞവഴി പടിഞ്ഞാറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എച്ച് .സലാം എം .എൽ .എ അദ്ധ്യക്ഷനായി . ജില്ലാ ഓഫീസ് പി .പി .ചിത്തരഞ്ജൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, മത്സ്യ ഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി. സഹദേവൻ, മത്സ്യഫെഡ് ജില്ലാ ഓഫിസർ ബി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.