ഹരിപ്പാട്: കയർത്തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്തു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ന് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വാഹന പ്രചരണ ജാഥ കാർത്തികപ്പള്ളി താലൂക്കിൽ പര്യടനം നടത്തി. ആറാട്ടുപുഴ എസ്.എൻ.മന്ദിരത്തിൽ കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ജാഥ ഉദ്ഘാടനം ചെയ്തു. പി.എസ്.അബ്ദുൽസലാം അധ്യക്ഷനായി. സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാർ, യൂണിയൻ താലൂക്ക് സെക്രട്ടറി ബി.അബിൻഷാ, ജാഥാ ക്യാപ്റ്റൻ കെ.കരുണാകരൻ, വൈസ് ക്യാപ്റ്റൻ എം.പുഷ്ക്കരൻ, ജാഥാ മാനേജർ കെ. മോഹനൻ, കെ.എൻ.തമ്പി, ബി.കൃഷ്ണകുമാർ, സ്മിത രാജേഷ്, എം.ആനന്ദൻ, ജി.ശശിധരൻ, വി.സുഗതൻ എന്നിവർ സംസാരിച്ചു. കുമാരപുരത്ത് നടന്ന സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു.