
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് ഉത്സവമായ പാതിരാമണൽ ഫെസ്റ്റ് 26 മുതൽ 30 വരെ വിവിധ പരിപാടികളോടുകൂടി പാതിരാമണലും കായിപ്പുറം ജെട്ടിയിലുമായി നടക്കും. പാതിരാമണൽ ഫെസ്റ്റ് ലോഗോ പ്രകാശനം കവിയും ഗാന രചയിതാവുമായ വയലാർ ശരശ്ചന്ദ്രവർമ്മ നിർവഹിച്ചു. വയലാർ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശി, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ ഷാനവാസ്, വിനോമ രാജു, നിഷ പ്രദീപ്, സംഘാടകസമിതി അംഗം സേതുനാഥ്, രാഹുൽ രഘുനാഥ്, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി സ്വാഗതവും
വി.വിഷ്ണു നന്ദിയും പറഞ്ഞു.