
മുഹമ്മ: ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്തയ്ക്ക് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സ്വീകരണം നൽകി. ഫൊറോനാ വികാരി ഫാ.ആന്റണി കാട്ടുപ്പാറ, കൈക്കാരമാരായ ടി.ജി. പോൾ താന്നിയ്ക്കൽ, രാജ്മോൻ കരിപ്പുറം, ഫൊറോനായുടെ കീഴിലുള്ള വൈദികർ ,സിസ്റ്റർമാർ , ഫൊറോനായിലെ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മെത്രാപ്പോലിത്തയായി സ്ഥാനമേറ്റ ശേഷം ഫൊറോനകളിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് മെത്രാപ്പോലിത്ത മുഹമ്മയിലെത്തിയത്.
ചങ്ങനാശേരി അതിരൂപതാ മുഖ്യവികാരി ജനറൽ ഡോ.ആന്റണി ഏത്തയ്ക്കാട്ട്, വികാരി ജനറൽ ഡോ.വർഗീസ് താനമാവുങ്കൽ ,ഫാ.സ്മിത്ത് ശ്രാമ്പിക്കൽ ,മുഹമ്മ ഫൊറോനാ വികാരി ഫാ.ആന്റണി കാട്ടുപ്പാറ ,ഇടവകയിലെ മറ്റ് വികാരിമാർ തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു. ഫൊറോനാ വൈദീകരുടെ കുമ്പസാരം, റംശാ പ്രാർഥന, സ്കോളർഷിപ്പ് വിതരണം എന്നിവയും നടന്നു.