1

കുട്ടനാട്: അഖിലകേരള വിശ്വകർമ്മമഹാ സഭയുടെ 77ാം ജന്മദിനം കുട്ടനാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ആഘോഷിച്ചു. എടത്വാ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.ആർ. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി.ഡയറക്ടർ ബോർഡ് അംഗം വി.എൻ.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എൻ. ധനേഷ് കുമാർ, യൂണിയൻ നേതാക്കളായ ഡി.ഗോപാലകൃഷ്ണൻ, വി.എൽ.മനോജ്, കെ.ജി.ശശിധരൻ, എം.എൻ. അജിത്ത്കുമാർ, വിമലാ ഓമനക്കുട്ടൻ, രശ്മി സന്തോഷ്, അംബിക മോഹൻ,എം.ജി.വിജയകുമാർ, ജയാ മനോജ് എന്നിവർ സംസാരിച്ചു.